💢 ഇലക്ട്രോ എൻസഫലോ ഗ്രാം (EEG)
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ.
💢 ഇലക്ട്രോ കാർഡിയോ ഗ്രാം (ECG)
ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ. വില്ലെം ഐന്തോവൻ (ലൈഡൻ, നെതർലാൻഡ്സ്) ആധുനിക ഇസിജിയുടെ സ്ഥാപകനും പിതാവുമായി കണക്കാക്കപ്പെടുന്നു.
💢 അൾട്രാ സൗണ്ട് സ്കാനർ
അൾട്രാസോണിക് ശബ്ദതരംഗങ്ങളുപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ.
💢 സി.ടി. സ്കാനർ (കംപ്യൂട്ടഡ് - ടോമോഗ്രഫി സ്കാനർ)
എക്സയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാക്കാൻ. 1967-ൽ സർ ഗോഡ്ഫ്രെ ഹൗൺസ്ഫീൽഡ് എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇഎംഐ സെൻട്രൽ റിസർച്ച് ലബോറട്ടറികളിൽ ആദ്യത്തെ സിടി സ്കാനർ കണ്ടുപിടിച്ചു.
💢 എം.ആർ.ഐ. സ്കാനർ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് സ്കാനർ)
ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാക്കാൻ. 1977/1978 ലാണ് മൈക്കൽ ഗോൾഡ്സ്മിത്തും ലാറി മിങ്കോഫും ചേർന്ന് റെയ്മണ്ട് ആദ്യത്തെ എംആർഐ സ്കാനർ കണ്ടുപിടിച്ചത്.
Copyright (c) 2020 pscsolvedquestion All Right Reseved
0 Comments