ക്രിയ | verb in malayalam

ഒരു പ്രവർത്തിയെയോ അവസ്ഥയെയോ കുറിക്കുന്ന ശബ്ദമാണ് ക്രിയ. ഇതിന് ആഖ്യാതം എന്നും പേരുണ്ട് . 

ക്രിയാവിഭാഗങ്ങൾ 

  • അർദ്ധം അനുസരിച്ചു - സകർമ്മകം , അകർമ്മകം 
  • പ്രകൃതം അനുസരിച്ചു - കേവലം , പ്രയോജകം 
  • സ്വഭാവമനുസരിച്  - കാരിതം , അകാരിതം 
  • പ്രാദാന്യമനുസരിച് - മുറ്റുവിന , പറ്റുവിന 


സകർമ്മകം

ക്രിയാപദത്തിനോട് കൂടെ ആരെ , എന്തിനെ എന്ന് ചോദിക്കുമ്പോൾ ഉത്തരം ലഭിക്കുന്നത് സകർമ്മകം.
eg:  അടിക്കുന്നു , ഉറക്കുന്നു 

അകർമ്മകം 

ക്രിയാപദത്തിനോട് കൂടി ആരെ ,എന്തിനെ എന്ന് ചോദിക്കുമ്പോൾ ഉത്തരം ലഭിക്കാത്തത്  അകർമ്മകം.
eg:  കളിക്കുന്നു 

കേവലം

കർത്താവ് മറ്റാരുടെയും പ്രേരണ കൂടാതെ ചെയ്യുന്ന ക്രിയയാണ് കേവലം.
eg: ഉറങ്ങുന്നു , പഠിക്കുന്നു 


പ്രയോജകം 

മറ്റാരുടെയെങ്കിലും പ്രേരണയോടുകൂടി നടക്കുന്ന ക്രിയയാണ് പ്രയോജകം .
eg:  പഠിപ്പിക്കുന്നു , ഉറക്കുന്നു 

കാരിതം

കേവലക്രിയകളിൽ  ' ക്കു ' ചേർന്നിട്ടുള്ള രൂപമാണ് കാരിതം.
eg : കേൾക്കുന്നു , നടക്കുന്നു 

അകാരിതം 

കേവലക്രിയകളിൽ  ' ക്കു ' ചേർന്ന് വരാത്ത രൂപമാണ് അകാരിതം .
eg:    ചെയ്യുന്നു 

മുറ്റുവിന

ക്രിയയുടെ പ്രാധന്യം അടിസ്ഥാനമാക്കിയുള്ള വിഭജനമാണിത് . മറ്റൊരു പദത്തിനും കിഴടങ്ങാതെ വരുന്ന വാക്യത്തിലെ പ്രധാന ക്രിയയാണ്   മുറ്റുവിന.
eg: പോകുന്നു ,തകർന്നു 

പറ്റുവിന 

മറ്റേതെങ്കിലും പാദങ്ങൾക്ക് കിഴടങ്ങി നിന്നാൽ മാത്രം അർദ്ധം പൂര്ണമാകുന്നവയാണ് പറ്റുവിന . ഇവയ്ക്ക് അപൂർണ്ണ ക്രിയയെന്നും പറയുന്നു.
eg: പറയുന്ന , ചെയ്യുന്ന 

Post a Comment

0 Comments

Close Menu