നാമം | വിഭക്തി | noun in malayalam

 ദ്രവ്യത്തിന്റെയോ , പ്രവർത്തിയുടെയോ ,ഗുണത്തിന്റെയോ പേരായ ശബ്ദത്തിന് നാമം എന്ന് പറയുന്നു . നാമപദങ്ങളെ ദ്രവ്യനാമം , ഗുണനാമം , ക്രിയാനാമം , സമൂഹനാമം എന്നിങ്ങെനെ നാലായി തരം തിരിക്കാം. ഇവയെ നാമവിഭാഗങ്ങൾ എന്ന് പറയുന്നു.ദ്രവ്യനാമം

പദാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറയ്ക്കുന്നതാണ് ദ്രവ്യനാമം.

eg: കാർ ,പേന 

ദ്രവ്യനാമത്തെ വീണ്ടും സംജ്ഞാനാമം , സാമാന്യനാമം ,സർവ്വനാമം , മേയനാമം , എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.

 • സംജ്ഞാനാമം - വ്യക്തിയെ കുറിക്കുന്നത്. eg : അരുൺ ,കൃഷ്ണൻ 
 • സാമാന്യനാമം  - ഏതേലും ജാതിയെ കുറിക്കുന്നത്. eg : മൃഗങ്ങൾ 
 • സർവ്വനാമം - നാമത്തിന് പകരം വരുന്നത് . eg : അവൻ ,അവൾ 
 • മേയനാമം - ജാതിവ്യക്തി ഭേദം ഇല്ലാത്തത്. eg: മഴ ,മണ്ണ് 

ഗുണനാമം

ഗുണത്തെ കുറിക്കുന്നതാണ് ഗുണനാമം. 

eg: അഴക് . 

ക്രിയാനാമം

ഒരു ക്രിയയിൽ നിന്നുണ്ടാകുന്ന നാമമാണ് ക്രിയാനാമം . 

eg:കേൾവി ,ഓട്ടം 

സമൂഹനാമം

ഒരു കൂട്ടത്തെ അല്ലെങ്കിൽ സമൂഹത്തെ കുറിക്കുന്ന നാമമാണ്  സമൂഹനാമം.

eg:    സഭ ,കുലം 

വിഭക്തി 

വാക്യത്തിലെ നാമപദത്തിന് ക്രിയയോടൊ മറ്റ് നാമപദങ്ങളോടോ ഉള്ള ബന്ധം സൂചിപ്പിക്കുന്നതിനായി നാമപദത്തിൽ ചേർക്കുന്ന  പ്രത്യേയമാണ് വിഭക്തി. മലയാള ഭാഷയിൽ 7 വിഭക്തികളാണുള്ളത്. 

 • നിർദേശിക - പ്രത്യേയമില്ല 
 • പ്രതിഗ്രഹിക  - പ്രേത്യേയം ' എ '
 • സംയോജിക  -  പ്രേത്യേയം 'ഓട് '
 • ഉദ്ദേശിഖാ  -  പ്രേത്യേയം ' ക്ക് , ന് '
 • പ്രയോജിക  - പ്രേത്യേയം ' ആൽ '
 • സംബന്ധിക - പ്രേത്യേയം 'ന്റെ , ഉടെ '
 • ആധാരിക  - പ്രേത്യേയം ' ഇൽ '

Post a Comment

0 Comments

Close Menu