സ്വദേശാഭിമാനി രാമകൃഷ്ണപിള്ള | Swadeshabhimani Ramakrishna Pillai

  എഴുതിക്കൊണ്ടിരിക്കെ മരിക്കാന്‍ ആഗ്രഹിച്ച പത്രാധിപർ ആണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (Swadeshabhimani Ramakrishna Pillai).   1878 മേയ് 25-ന് നെയ്യാറ്റിന്‍കരയില്‍ മുല്ലപ്പള്ളി വീട്ടില്‍ രാമകൃഷ്ണപിള്ള ജനിച്ചു.  ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്ന അദ്ദേഹം ഈശ്വരന്‍ തെറ്റ് ചെയ്താലും താന്‍ അതിനെതിരെ മുഖപ്രസംഗമെഴുതുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ തന്നെ ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായ സ്വദേശാഭിമാനിയുടെ ഓര്‍മകള്‍ എല്ലാ കാലത്തും മലയാളികള്‍ക്ക് ആവേശമാണ്.വക്കം മൗലവി എന്നറിയപ്പെട്ട അബ്ദുൽ ഖാദർ മൗലവി 1905-ൽ തിരുവനന്തപുരത്തിനടുത്ത് അഞ്ചുതെങ്ങിൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചു. 1906 ജനുവരിയിൽ രാമകൃഷ്ണപിള്ള പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റു.


ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോര്‍ട്ടുചെയ്തതിന്റെ പേരില്‍ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായി.  തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കെതിരെയുള്ള നിരന്തരവിമർശനങ്ങളെ തുടർന്ന് 1910-ൽ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ  തിരുനെൽവേലിയിലേക്ക് നാടുകടത്തി.


മലേഷ്യയിലെ മലയാളികള്‍ പിള്ളയെ 'സ്വദേശാഭിമാനി' എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബര്‍ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തില്‍വെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. അതോടെ അദ്ദേഹം 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' എന്നറിയപ്പെട്ടു.  നാടുകടത്തലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം 1915-ല്‍ പിള്ളയും കുടുംബവും കണ്ണൂരിലെത്തി 1916 മാര്‍ച്ച് 28-ന് സ്വദേശാഭിമാനി 38-ാം വയസ്സില്‍ കണ്ണൂരില്‍വെച്ച്  അന്തരിച്ചു.


പ്രധാന കൃതികൾ


വൃത്താന്തപത്രപ്രവർത്തനം

മോഹൻദാസ് കരംചന്ദ് ഗാന്ധി

എന്റെ നാടുകടത്തൽ

കാൾ മാർക്സ്

വാമനൻ

സോക്രട്ടീസ്

ബാലകലേശ നിരൂപണം

കേരള ഭാഷോൽപ്പത്തി

ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Post a Comment

0 Comments

Close Menu