ഗഗന്‍യാന്‍

 മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി.

1.    ഇന്ത്യയുടെ ആദ്യ Manned Space Mission - ഗഗന്‍യാന്‍

2.    ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആര് - ഡോ. ആർ. ഹട്ടൻ

3.    ദൗത്യം പൂര്‍ത്തിയാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 4 -ാമത്തെ രാജ്യമാകും ഇന്ത്യ . മനുഷ്യനെ ബഹിരാകാശത്തെത്തിച്ച മറ്റ് രാജ്യങ്ങള്‍ - റഷ്യ , ചൈന , അമേരിക്ക

4.    ഗഗൻയാൻ പദ്ധതിയുടെ ഹ്യൂമൻ സ്പേസ് ഫ്ളെറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ആര് -  ഡോ. ഉണ്ണിക്കഷ്ണൻ നായർ

5.    ഗഗന്‍യാന്റെ വിക്ഷേപണ വാഹനം - GSLV MK - III

6.    ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുമ്പ് ISRO ബഹിരാകാശത്തേക്ക് അയയ്ക്കുന്ന റോബോട്ട് - വ്യോമമി(ത

7.    ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റ ഭാഗമാകുന്ന വ്യോമമിത്ര റോബോട്ട് വികസിപ്പിക്കുന്ന സ്ഥാപനം - ISRO Inertial System Unit

8.    ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്ന രാജ്യം - റഷ്യ

9.    ഗഗന്‍യാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മലയാളി ശാസ്ത്രജ്ഞ -വി . ആര്‍ . ലളിതാംബിക  

Post a Comment

0 Comments

Close Menu